Mon. Dec 23rd, 2024
മറയൂർ:

കൃഷി ആവശ്യത്തിനായി പണിയുന്ന കാന്തല്ലൂർ ഗുഹനാഥപുരത്തെ പട്ടിശേരി അണക്കെട്ടിൻ്റെ പണി 2022 മാർച്ചോടെ പൂർത്തീകരിക്കാൻ തീവ്രശ്രമം. 2014ൽ ആരംഭിച്ച പണി 54 % പൂർത്തിയായി. 26 കോടി രൂപയ്ക്കു തുടങ്ങിയ പദ്ധതി ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പണച്ചെലവു വന്നതോടെ മുടങ്ങിയിരുന്നു. കരാറുകാരൻ ഹൈക്കോടതിയിൽ കേസ് നൽകിയതോടെ 20 കോടി രൂപ അധികം അനുവദിച്ചാണു പുനരാരംഭിച്ചത്.

140 മീറ്റർ നീളവും 33 മീറ്റർ ഉയരത്തിലുമാണ് അണക്കെട്ട്. 13 ഹെക്ടർ സ്ഥലത്താണു വെള്ളം സംഭരിക്കുക. നിർമാണം തീരുന്നതോടെ കാന്തല്ലൂർ, ആടിവയൽ, കീഴാന്തൂർ, മാശിവയൽ, കാരയൂർ, പയസ്നഗർ തുടങ്ങിയ പ്രദേശത്തെ ആയിരത്തോളം ഹെക്ടർ കൃഷിയിടങ്ങൾക്കു പച്ചപ്പ് പകരുമെന്ന പ്രതീക്ഷയിലാണു കർഷകർ. വിനോദസഞ്ചാര സാധ്യതയുമുണ്ട്.