വർക്കല:
ഓണസമ്മാനമായി ലഭിച്ചത് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡ്. വാടകയ്ക്ക് താമസിച്ച് വരുന്ന നിർധന പട്ടികജാതി കുടുംബത്തിൻ്റെ സന്തോഷത്തിന് ഇരട്ടി മധുരം. കഴിഞ്ഞ 17 വർഷമായി വാടക വീടുകളിൽ മാറി മാറി താമസിച്ചുവരികയാണ്. റേഷൻ കാർഡില്ലാത്തതിനാൽ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിച്ചിരുന്നില്ല.
വാടക വീട്ടിൽ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് റേഷൻ കാർഡ് ഇല്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് സപ്ലൈ ഓഫീസർ സജാദ് ഇടപെടുകയായിരുന്നു.
നാവായിക്കുളം പഞ്ചായത്തിൽ എട്ടാം വാർഡിലെ താമസക്കാരിക്കായ ഷീബമോൾ 17നാണ് റേഷൻ കാർഡിനായി ഓൺലൈനിലൂടെ അപേക്ഷിച്ചത്. ചതയ ദിനത്തിൽ റേഷൻകാർഡ്, ഓണക്കിറ്റ്, വിവിധ സ്കീമുകളിലായി മൊത്തം 50 കിലോ ഭക്ഷ്യ ധാന്യം, ആട്ടമാവ് എന്നിവ റേഷനിങ് ഇൻസ്‌പെക്ടർ സുലൈമാൻ വീട്ടിലെത്തി കൈമാറി.