Sun. Dec 22nd, 2024
ചെ​റു​തോ​ണി:

ക​ല​ക്​​ട​ർ ഷീ​ബ ജോ​ർ​ജ് അ​ഗ​തി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു. പ​ട​മു​ഖ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 391 അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും സ​ദ്യ​വി​ള​മ്പു​ക​യും അ​വ​രോ​ടൊ​പ്പം ഓ​ണ​സ​ദ്യ​യി​ൽ പങ്കെടു​ക്കു​ക​യും ചെ​യ്​​തു. സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ വി സി രാ​ജു, ഷൈ​നി രാ​ജു, സു​നി​ത സ​ജീ​വ്, നോ​ബി​ൾ ജോ​സ​ഫ്, ജ​യി​ൽ അ​ഗ​സ്​​റ്റി​ൻ എ​ന്നി​വ​ർ ക​ല​ക്ട​റെ സ്വീ​ക​രി​ച്ചു.