Wed. Jan 22nd, 2025

വടക്കാഞ്ചേരി:

പാടശേഖരത്ത് മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ. എങ്കക്കാട് പടിഞ്ഞാറേ പാടശേഖരത്തിൽ 4 ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം തള്ളിയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തറയിൽ ജോസിനെ നഗരസഭ അധികൃതർ പിടികൂടിനെ തിരിച്ചെടുപ്പിക്കുകയായിരുന്നു.

സ്കൂളിനു മുന്നിൽ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു; 4 യുവാക്കളെയും വാഹനവും പൊലീസിനു കൈമാറി
പാടശേഖരത്തു നിന്ന് പെറുക്കി എടുപ്പിച്ച മാലിന്യം മുഴുവൻ പ്ലാസ്റ്റിക് ആയതിനാൽ ഓരോ ചാക്കിനും 60 രൂപ വീതം യൂസർ ഫീ നൽകി ഹരിതകർമ സേനയെ ഏൽപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഇതിനു പുറമെ ഇയാൾക്കെതിരെ വൻ തുക പിഴ ഉൾപ്പെടെ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി കെകെ മനോജ് അറിയിച്ചു.

നഗരസഭ കൗൺസിലർ ഷീല മുരളി, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ വിവരം അറിയിച്ചതിനെ തുടർന്നാണു നഗരസഭ സ്ക്വാഡ് സ്ഥലത്തെത്തി ജോസിനെയും സഹായികളെയും പിടികൂടിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ പിഎൻ രാജീവൻ, വികെ രാമാനുജൻ, കെഎം സാഹിറ എന്നിവരാണു സ്ക്വാഡിൽ ഉണ്ടായിരുന്നത്. പൊലീസും സ്ഥലത്തെത്തി.