Mon. Dec 23rd, 2024
കഴക്കൂട്ടം:

മത്സ്യബന്ധന തൊഴിലാളികൾക്കും നാട്ടുകാർക്കും ഭീഷണിയായി കരക്കടിഞ്ഞ കടൽച്ചൊറി. വലിയ വേളി മുതൽ തുമ്പ വരെയുള്ള കടൽതീരത്താണ് വൻ തോതിൽ കടൽച്ചൊറി കരക്കടിയുന്നത്. ചത്ത കടൽച്ചൊറികളിൽ നിന്ന് കടുത്ത ദുർഗന്ധവും വമിക്കുകയാണ്.

മത്സ്യബന്ധനത്തിന് വള്ളങ്ങളിൽ പോകുന്ന പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ വലയ്ക്കും കടൽച്ചൊറി കേടുപാടുണ്ടായി. പള്ളിത്തുറയിൽ കടപ്പുറത്ത് ചത്തടിഞ്ഞ കടൽച്ചൊറികളെ നഗരസഭ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ ഇന്ന് കടപ്പുറത്ത് കുഴിയെടുത്ത് മൂടുമെന്ന് വാർഡ് കൗൺസിലർ മേടയിൽ വിക്രമൻ നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.