Wed. Jan 22nd, 2025
പുനലൂർ:

കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ് ട്രാക്കിലേക്ക് വീണത്.

കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാത്രി ഇതുവഴിയുള്ള പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് ഇടമണ്ണും പുലർച്ചയുള്ള ചെന്നൈ – കൊല്ലം എക്സ്പ്രസ്സും തിരികെയുള്ള പാലരുവിയും മൂന്ന് മണിക്കൂർ ചെങ്കോട്ടയിലും പിടിച്ചിട്ടു. രാത്രി തന്നെ ട്രാക്കിലെ തടസ്സം മാറ്റി പുലർച്ച അഞ്ചരയോടെ സർവിസ് പുനരാരംഭിച്ചു.