Mon. Dec 23rd, 2024
തിരുവല്ല:

തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും പാലിയേറ്റീവ് പ്രവർത്തകർ ഓണക്കോടിയും സമ്മാനങ്ങളുമായി വീടുകളിലെത്തിയത്‌ കിടപ്പു രോഗികൾക്ക് സാന്ത്വനവും ആശ്വാസവുമായി. തിരുവല്ല പികെസിഎസിൻ്റെ ആഭിമുഖ്യത്തിലുള്ള കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിൻ്റെ പതിനൊന്ന് സോണൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഓണ സമ്മാനങ്ങൾ വിതരണം ചെയ്തു.

കടപ്ര സോണൽ കമ്മിറ്റിയുടെ സമ്മാനവിതരണം ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. നോൺ ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷയായി. കൺവീനർ മഹേഷ് കുമാർ, കനിവ് ചെയർമാൻ അഡ്വ ഫ്രാൻസിസ് വി ആന്റണി, സെക്രട്ടറി എം സി അനീഷ് കുമാർ, ഉമ്മൻ മത്തായി എന്നിവർ സംസാരിച്ചു.