Mon. Dec 23rd, 2024
കോഴിക്കോട്‌:

സ്‌റ്റുഡന്റ്‌ പൊലീസ്‌ അംഗങ്ങളെ ഒരു വാഹനമെങ്കിലും ഓടിക്കാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ‘സൈക്കിൾ ബ്രിഗേഡ്‌ കേരള’യ്‌ക്ക്‌ തുടക്കം. ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ്‌ സൈക്കിൾ ചലഞ്ച്‌, ബോസ്‌ക്‌, വിമുക്തി എന്നിവ ചേർന്നാണ്‌ പരിപാടി.ജില്ലയിലെ 31 സ്‌കൂളുകളെ പദ്ധതിയുടെ ഭാഗമാക്കും.

നടക്കാവ്‌ ഗവ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാനതല ഉദ്‌ഘാടനം എസ്‌പിസി സ്‌റ്റേറ്റ്‌ നോഡൽ ഓഫീസർ പി വിജയൻ നിർവഹിച്ചു. ഡെപ്യൂട്ടി കമീഷണർ സ്വപ്‌നിൽ എം മഹാജൻ അധ്യക്ഷനായി.ജില്ലാ പൊലീസ്‌ മേധാവി എ വി ജോർജ്‌ മുഖ്യാതിഥിയായി.

ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ്‌ സൈക്കിൾ ചലഞ്ച്‌ ചെയർമാൻ ബാബു പറശ്ശേരി, ബോസ്‌ക്‌ സിഇഒ ജാസ്‌ലിം എന്നിവർ ചേർന്ന്‌ സൈക്കിൾ സമർപ്പണം നടത്തി. അസിസ്‌റ്റന്റ്‌ കമീഷണർ എ ജയകുമാർ, എക്‌സൈസ്‌ ഡെപ്യൂട്ടി കമീഷണർ ജയപാലൻ, നടക്കാവ്‌ സ്‌കൂൾ പ്രധാനാധ്യാപകൻ ജയകൃഷ്‌ണൻ, കമ്യൂണിറ്റി പൊലീസ്‌ ഓഫീസർ ശ്രീദേവിഅമ്മ, പി പി ഷിബു എന്നിവർ സംസാരിച്ചു.