Sun. Dec 22nd, 2024
താമരശ്ശേരി:

മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ജനാധിപത്യത്തിന്റെ വഴികാട്ടികളായും തിരുത്തൽശക്തികളായും പ്രവർത്തിക്കണമെന്ന് ഗോവ ഗവർണർ പി എസ്ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമപ്രവർത്തനം സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വസ്തുനിഷ്ഠമായ അപഗ്രഥനങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയ്ക്കു കരുത്തു പകരുകയും ചെയ്യുമ്പോഴാണ് അതിന്റെ യഥാർഥ ദൗത്യം നിർവഹിക്കപ്പെടുന്നത്.

പത്രപ്രവർത്തന രംഗത്ത് 35 വർഷം പിന്നിട്ട മലയാള മനോരമ താമരശ്ശേരി വാർത്താ പ്രതിനിധി ടി ആർ ഓമനക്കുട്ടന് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ടു കാലം സമൂഹത്തിനുവേണ്ടി മാധ്യമപ്രവർത്തനത്തിലൂടെ മാതൃകാപരമായ ഇടപെടൽ നടത്തിയ ടി ആർ ഓമനക്കുട്ടൻ ഈ രംഗത്ത് പ്രചോദനമേകുന്ന സേവനമാണ് കാഴ്ച വച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സൗഹൃദ കൂട്ടായ്മ ചെയർമാൻ കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു.