Wed. Jan 22nd, 2025
കല്ലാച്ചി:

സംസ്ഥാന പാതയിൽ നിന്ന് വളയം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിനു കാരണം ഓടയിൽ തങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യം. റോഡ് പുഴയായത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വാർത്ത നൽകിയിരുന്നു. തുടർന്ന് റോഡ് പണി കരാറെടുത്തയാൾ ഇന്നലെയെത്തി ഓട പരിശോധിച്ചതിൽ നിന്നാണ് ഏറെ ദൂരത്തിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്താനായത്.

ഓട മുഴുവൻ ശുചീകരിക്കുന്നതിനു നടപടി തുടങ്ങി.ഓടകളിൽ മാലിന്യം തള്ളുന്നവർക്കും നടപ്പാത കച്ചവടത്തിനായി ഉപയോഗിക്കുന്നവർക്കുമെതിരെ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനിടയിലും ഓടകളിലേക്ക് വലിച്ചെറിയുന്ന സമീപനം പ്രതിഷേധാർഹമാണെന്നും കുറ്റപ്പെടുത്തി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ ശാസ്ത്രീയ സമീപനം അധികൃതർ ഒരുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജന സെക്രട്ടറി ഇ ഹാരിസ് ആവശ്യപ്പെട്ടു.