Mon. Dec 23rd, 2024
കൊല്ലം:

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി നഗരത്തില്‍ പിങ്ക് ഷാഡോ പൊലീസിനെ വിന്യസിച്ചു. നഗരത്തിലെ സ്ത്രീകള്‍ ഒത്തുചേരുന്ന എല്ലാസ്ഥലങ്ങളും ഇനി മുതല്‍ പിങ്ക് ഷാഡോ പൊലീസി​ൻെറ നിരീക്ഷണത്തിലായിരിക്കും. പ്രത്യേക പരിശീലനം നേടിയ വനിതകളെയാണ് നഗര നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

നഗര ഹൃദയത്തിലെ പ്രധാന കേന്ദ്രങ്ങളിലും ബീച്ച്, പാര്‍ക്ക്, റെയില്‍വേ സ്​റ്റേഷന്‍, ബസ് സ്​റ്റാന്‍ഡുകള്‍, പ്രധാനപ്പെട്ട ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങള്‍ തുടങ്ങി സ്ത്രീകള്‍ അധികമായി എത്തിച്ചേരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും സിവില്‍ ഡ്രസില്‍ വനിതാ പൊലീസിനെ വിന്യസിക്കും. നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഏകോപിപ്പിക്കുമെന്നും ഇവര്‍ക്ക് അതിവേഗം സഹായമെത്തിക്കാന്‍ പ്രത്യേക നിഴല്‍ പൊലീസ് സംഘം സജ്ജമാണെന്നും സിറ്റി പൊലീസ് കമീഷണര്‍ ടി നാരായണന്‍ അറിയിച്ചു.