Sat. Jan 18th, 2025
നെയ്യാറ്റിൻകര:

വഴിമുക്ക് മുതൽ നെയ്യാറ്റിൻകര വരെ ദേശീയപാതയുടെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടും അടക്കാൻ നടപടിയില്ല. ആറാലുംമൂട് എത്തിയാൽ ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്ന ഇരുചക്രവാഹനയാത്രക്കാർ നിരവധിയാണ്​. പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാർ അപകടങ്ങളിൽനിന്ന്​ രക്ഷപ്പെടുന്നത്.

നെയ്യാറ്റിൻകര അമരവിള തുടങ്ങിയ ഭാഗങ്ങളിൽ എത്തുന്നതിന് മുമ്പ് പല സ്​ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടിരിക്കുന്നു. താൽക്കാലിക അറ്റകുറ്റപ്പണി​പോലും നടത്തുന്നതിന് വേണ്ടി അധികൃതരുടെ ഭാഗത്ത് നിന്ന്​ നടപടിയുണ്ടാകാതെ പോകുന്നത് പലപ്പോഴും പ്രതിഷേധത്തിനുമിടയാക്കുന്നു