Thu. Oct 30th, 2025
കണ്ണൂർ:

കണ്ണൂർ പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90 -ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ അന്തേവാസികളുടെ മരുന്നിനും ഭക്ഷണത്തിനുമുള്ള സഹായവും നിലച്ചിരിക്കുകയാണ്.പലതരം അസുഖങ്ങൾ ഉള്ളവരാണ് കൃപാ ഭവനിലെ അന്തേവാസികൾ. അവരിൽ പലർക്കും കൊവിഡ് കൂടി വന്നതോടെ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ് സ്ഥാപന നടത്തിപ്പുകാർ.