Wed. Jan 22nd, 2025
കഴക്കൂട്ടം:

അഴൂർ പഞ്ചായത്തിലെ തീരദേശ വാർഡായ കൊട്ടാരം തുരുത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. തൊട്ടടുത്ത പ്രദേശങ്ങളിലെ പൈപ്പുകളിൽ ജലവിതരണം ഉള്ളപ്പോഴും കൊട്ടാരംതുരുത്ത് ഭാഗത്തെ നൂറ്റിഅമ്പതിലേറെ കുടുംബങ്ങൾക്ക് ലഭ്യമാകുന്നില്ല. പഞ്ചായത്ത് കമ്മിറ്റിക്കും ജലഅതോറിറ്റിക്കും പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.

വാട്ടർ അതോറിറ്റിയിൽനിന്ന് പരിശോധനക്ക് വരുന്നവർ ഓരോതവണയും വ്യത്യസ്തമായ കാരണങ്ങൾ പറഞ്ഞ് മടങ്ങുകയാണ്. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആക്​ഷൻ കമ്മിറ്റി.