Sun. Dec 22nd, 2024
ബാലരാമപുരം:

ബാലരാമപുരം കൊടിനട ദേശീയപാതയിൽ ട്രാഫിക് സിഗ്​നൽ ലൈറ്റ് സ്ഥാപിക്കാത്തത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. ദിനവും തലനാരിഴക്കാണ് വൻദുരന്തമൊഴിവാകുന്നത്. കരമന കളിയിക്കാവിള ദേശീയപാത വികസനത്തി​ൻെറ ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും ഇട റോഡുകളിലേക്ക് കയറുന്നതിന് വാഹനങ്ങൾ തിരിയുന്നത് കാരണം പലപ്പോഴും അപകടത്തിനിടയാക്കുന്നത്.

പ്രദേശത്ത് മൂന്ന് സ്​കൂളുകൾ സ്ഥിതി ചെയ്യുന്നുണ്ട്​. സ്​കൂളുകൾ തുറക്കുന്നതോടെ നൂറുകണക്കിന് കുട്ടികളും വാഹനങ്ങളും റോഡ് മുറിച്ചുകടക്കാനെത്തുന്നതോടെ ഏറെ ബുദ്ധിമുട്ട് സൃഷ്​ടിക്കും.