Mon. Dec 23rd, 2024
പ​ന്ത​ളം:

സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം മു​ഴു​വ​ൻ സ​മ​യ​വും കൃ​ഷി​ക്കാ​യി മാ​റ്റി​വെ​ച്ച എ​ൻ ആ​ർ കേ​ര​ള​വ​ർ​മ ശ്രദ്ധേയ​നാ​കു​ന്നു. തൻ്റെ​യും സ​ഹോ​ദ​രി​യു​ടെ​യും പേ​രി​ലു​ള്ള മൂ​ന്ന്​ ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള കൃ​ഷി ചെ​യ്യു​ന്ന പ​ന്ത​ളം മ​ങ്ങാ​രം തു​വേ​ലി​ൽ എ​ൻ ആ​ർ കേ​ര​ള​വ​ർ​മ​യെ തേ​ടി ഇ​ത്ത​വ​ണ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് എ​ത്തി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വ​ർ​മ​ക്ക് ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.

കെ എ​സ് ​ആ​ർ ​ടി ​സി​യി​ൽ എ ​ടി ​ഒ ആ​യി റി​ട്ട​യ​ർ ചെ​യ്ത​ശേ​ഷം ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി കൃ​ഷി​യി​ൽ വ്യാ​പൃ​ത​നാ​ണ്. 1500 പാ​ള​യം കോ​ട​ൻ വാ​ഴ, 150 ചെ​ങ്ക​ദ​ളി, 100 ഞാ​ലി​പ്പൂ​വ​ൻ, 100 പൂ​വ​ൻ വാ​ഴ, 150 ഏ​ത്ത​വാ​ഴ, 400 വെ​ണ്ട, 350 പ​ച്ച​മു​ള​ക്, 200വ​ഴു​ത​ന, 400 കാ​ച്ചി​ൽ, 200 ശീ​മ ചേ​മ്പ്, അ​ഞ്ച്​​വാ​രം ചു​ട്ടി ചേ​മ്പ്,10 വാ​രം ഇ​ഞ്ചി, അ​ഞ്ച്​​വാ​രം മ​ഞ്ഞ​ൾ, 400 മൂ​ട് മ​ര​ച്ചീ​നി, 50 ചേ​ന എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​റിൻ്റെ നൂ​റ​നാ​ട്ടെ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്.

കൃ​ഷി​സ്ഥ​ല​ത്തെ ഭൂ​രി​ഭാ​ഗം പ​ണി​ക​ളും ഈ 69​കാ​ര​ൻ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്. സ​ഹാ​യി​ക്കാ​ൻ ര​ണ്ട്​ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ട്. കേ​ര​ള ക​ർ​ഷ​ക​സം​ഘം മു​ടി​യൂ​ർ​ക്കോ​ണം മേ​ഖ​ല സെ​ക്ര​ട്ട​റി​യാ​യും കെ എ​സ് ​ആ​ർ​ ടി ​സി പെ​ൻ​ഷ​നേ​ഴ്സ് അ​സോ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​വ​ർ​മ കൃ​ഷി​പ്പ​ണി​ക്കി​ടെ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.