Mon. Dec 23rd, 2024
പുനലൂർ:

പുനലൂർ താലൂക്ക് ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച മാമോഗ്രഫി, ഏഴ് മോഡൽ തിയറ്റർ, സ്​റ്റെറൈൽ ഡിപ്പാർട്ട്മൻെറ്​ എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 27.3 ലക്ഷം രൂപ ചെലവഴിച്ചാണ് മാമോഗ്രഫി സ്ഥാപിച്ചത്.

മാമോഗ്രഫി എൻ കെ പ്രേമചന്ദ്രൻ എം പിയും ഇൻ കെലി​ൻെറ നേതൃത്വത്തിൽ കേരള മെഡിക്കൽ സർവിസ്​ കോർപറേഷൻ മുഖേന സാധ്യമാക്കിയ ഏഴ് മോഡൽ തിയറ്ററുകളുടെയും സെൻട്രൽ സ്​റ്റെറൈൽ ഡിപ്പാർട്ട്മൻെറി​ൻെറയും ഉദ്ഘാടനം പി എസ് സുപാൽ എം എൽ എയും നിർവഹിക്കും. നഗരസഭ അധ്യക്ഷ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിക്കും.