Mon. Dec 23rd, 2024

മൂവാറ്റുപുഴ :

കൊവിഡ് ആശങ്കകൾക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങൾമാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയർന്നു നിൽക്കുന്നത്.

55 രൂപയാണ് മൂവാറ്റുപുഴയിലെ ഹോൾ സെയിൽ വില. ഏത്തക്കായയുടെ വിലയും കഴിഞ്ഞ ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. 40 രൂപയ്ക്കാണ് ഏത്തക്കായ മൊത്തവിപണിയിൽ വ്യാപാരം നടന്നത്.

പയർ 19 രൂപ, പച്ചമുളക് 32, ഉണ്ടമുളക് 39, പൊളി പയർ 39, സവാള 27 രൂപ, കിഴങ്ങ് 23, തക്കാളി 27 , ഉള്ളി 33, മുരിങ്ങ 39.50, ചീര 23, കാബേജ് 28.50, മത്തങ്ങ 19, പടവലങ്ങ 35, ബീറ്റ്റൂട്ട് 33, കോവയ്ക്ക 39 , പാവയ്ക്ക 35, വെള്ളരി 12.50, വെങ്ങയ്ക്ക 25, ബീൻസ് 25, എന്നിങ്ങനെയായിരുന്നു ഇന്നലത്തെ ഹോൾ സെയിൽ വില.

ഓണത്തിന് നാലുദിവസം മാത്രം ബാക്കി നിൽക്കെ പച്ചക്കറിക്ക് വില വർധനവ് ഉണ്ടാകാൻ സാധ്യതയില്ലന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറിയുടെ വില വർധനവ് തടയാൻ പൊതു വിപണിയേക്കാൾ 30 ശതമാനംവരെ വില കുറവിൽ കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഓണച്ചന്തകൾ ആരംഭിച്ചിട്ടുണ്ട്.

By Rathi N