Fri. Nov 22nd, 2024
ജീവിതം വല വിരിച്ച് പിടിച്ച് നൈജീൻ
കൊച്ചി

നൈജീൻ ഓസ്റ്റിൻ ഫോർട്ട് കൊച്ചി സ്വദേശി ബീച്ച് റോഡിൽ വാടക വീട്ടിൽ താമസം. അച്ഛനും അമ്മയും ചേട്ടനും ഭാര്യയും അടങ്ങുന്ന കുടുംബമാണ് നൈജീന്റെത്ത്. ബ്രിട്ടോ സ്കൂളിലും സാന്റാ ക്രൂസിലും പഠനം സെന്റ് ജോസഫ് കോളേജ് തോപ്പുംപടിയിൽ നിന്ന് ബി.കോം പാസ്സായി അതിന് ശേഷം കൊഡാക്ക് എന്ന ക്യാമറ കമ്പനിയിൽ ബില്ലിംഗിനായി ജോലി നോക്കി പിന്നീട് പബ്ലിക് റിലേഷൻസ് ഓഫീസറായി രണ്ട് വർഷം ജോലി ചെയ്തു. 2015ലാണ് നൈജിന് ടൂറിസം മേഖലയിലേയ്ക്ക് ഇറങ്ങുന്നത്. സമ്മർദ്ദമില്ലാതെ ജോലി നോക്കാനാണ് നൈജിന് ടൂറിസം മേഖല തിരഞ്ഞെടുത്തത് . സ്‌പൈസ് ഫോർട്ട് എന്ന ഹോട്ടലിൽ നൈറ്റ് ഷിഫ്റ്റായി ജോലി ആരംഭിച്ച നൈജിന് പകൽ സമയങ്ങളിൽ ഭക്ഷണശാലയിൽ ബില്ലിംഗ് മുതൽ വൃത്തിയാക്കൽ വരെയുള്ള എല്ലാ ജോലികളും ചെയ്തു. ഇതിന് ശേഷമാണ് നൈജിന് ഹോംസ്റ്റേയിലേയ്ക്ക് തിരിയുന്നത്, പ്രശസ്തമായ സോസ്‌റ്റൽ ‘Zostel’ എന്ന ഹോംസ്‌റ്റേയിൽ ജോലി ചെയ്ത വരുന്നു. കഴിഞ്ഞ മാർച്ച മുതൽ കോവിഡ് മൂലം വിനോദസഞ്ചാരികൾ എത്താത്തതിനാൽ ഹോംസ്റ്റേ അടഞ്ഞ് കിടക്കുകയാണ്. ഒരു വർഷത്തോളമായി സ്ഥിര വരുമാനം നഷ്ടപെട്ട ഒരാളാണ് ബിരുദധാരിയായ നൈജിന്.

കൂടുതലും വിദേശകളാണ് ഹോംസ്റ്റേ തിരഞ്ഞെടുത്ത് ഇരുന്നത് എന്നും ഇവരുമായി നീന്തൽ അടക്കമുള്ള വിനോദത്തിന് പോകുന്നതും നൈജീൻ ഓർത്തെടുക്കുന്നു. അന്താരാഷ്ട്ര വിമാനങ്ങൾ എല്ലാം ലഭ്യമായിരുന്ന ആ കാലത്ത് സ്വന്തം നാട് വിദേശികളെ കാണിക്കുന്നതിന്റെ എല്ലാ സന്തോഷവും നൈജിന് ലഭിച്ചിരുന്നു കൊറോണ വന്നതോട് കൂടെ എല്ലാം ശൂന്യതയിലേക്ക് മാറുകയായിരുന്നു നൈജീന്. 2019ൽ കൊറോണ ആരംഭിച്ചതിന് ശേഷം 2020ൽ സോസ്റ്റലിൽ വന്ന ഡോക്ടർ കൂടെയായ ഒരു സഞ്ചാരി കൊറോണയുടെ ദോഷ വശങ്ങളെ കുറിച്ചും വരാൻ പോകുന്ന സാഹചര്യത്തെ കുറിച്ചും പറഞ്ഞിരുന്നു എങ്കിലും ഇത്രയും മോശം അവസ്ഥയിലേയ്ക്ക് പോകുമെന്ന് നൈജീൻ കരുതിയിരുന്നില്ല. 2021 മാർച്ച് മാസമാണ് വീണ്ടും ഹോംസ്റ്റേ തുറന്നത് അതും രണ്ട് മാസം മാത്രമേ പ്രവർത്തനം നടന്നിരുനുള്ളു.അപ്പോഴേക്കും ബുക്കിംഗ് എല്ലാം പിൻവലിച്ചു. വാടക വീട്ടിൽ താമസിക്കുന്ന നൈജിന് മൂന്ന് മാസകാലം ജോലി ഇല്ലാതെ ഇരിക്കുക എന്നത് വളരെ പ്രയാസമേറിയത് ആയിരുന്നു. അങ്ങനെ ഒരു സുഹൃത്തിന്റെ സഹായത്തോടെ വീടിന്റെ തേപ്പ്, ടൈലിന്റെ പണിയ്ക്കും പോയി തുടങ്ങി. പിന്നീടാണ് മീൻ പിടിക്കുക എന്ന വഴിയേ കുറിച്ച് ആലോചിക്കുന്നതും അതിലേയ്ക്ക് തിരിയുന്നതും. നൈറ്റ് കടയിൽ പോയി ജോലി ചെയ്താണ് ഒരു സെക്കന്റ് ഹാൻഡ് വല നൈജിന് വാങ്ങുന്നത്. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ വല വിരിക്കാൻ പഠിക്കുകയും ചെയ്തു. എന്നിരുന്നാലും മീൻ വിറ്റ് വരുമാനം കണ്ടെത്താനുള്ള മീനുകൾ ഇതുവരെയും നൈജിന്റെ വലയിൽ വീണിട്ടില്ല. ഒരു ദിവസം വീട്ടിലേയ്ക്ക് കറിക്ക് ആവിശ്യമായ മീനുകൾ നൈജീന് ലഭിക്കാൻ തുടങ്ങി. കടലിന്റെ അവസ്ഥയും പായലിന്റെ വരവും ഒക്കെ മീൻ വലയിൽ കുടുങ്ങാൻ സഹായകമാകുമെന്ന് നൈജീൻ പറയുന്നു. 10 പേർ നിന്ന് വല വിരിച്ചാൽ ചിലപ്പോൾ ഒരാൾക്കു മാത്രമാവും മീൻ ലഭിക്കുക എന്നും ആയതിനാൽ ഇതൊരു ഭാഗ്യ പരീക്ഷണമാണ് എന്നുമാണ് നൈജീൻ പറയുന്നത്.

ജീവിതത്തിൽ പൊരുതി നിൽക്കുന്ന യുവത്വത്തിന്റെ പ്രതിനിധി കൂടെയാണ് നൈജീൻ. വരുമാനം ഒന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിട്ട് വാടക നൽകാനും ജീവിക്കാനുമുള്ള ബുദ്ധിമുട്ടുകൾ ഏറിയപ്പോൾ മറ്റ് ജോലികളിൽ ഏർപ്പെടുകയും വലവിരിച്ച് മീൻ പിടിക്കുകയും ചെയ്യുകയാണ് നൈജീൻ ഇപ്പോൾ. വാക്സിൻ എടുത്ത ശേഷം തിരികെ ഹോംസ്‌റ്റേയിൽ പ്രവേശിക്കാൻ സാധിക്കും എന്ന പ്രതീക്ഷയാണ് നൈജീൻ മുന്നോട്ട് വെയ്ക്കുന്നത് അതുവരെ ഇത്തരം ജോലികൾ ചെയ്തത് മുന്നോട്ട് പോവുകയാണ് നൈജീൻ. ജോലി നഷ്ടമായി ജീവിക്കാൻ സാധിക്കാതെ ആത്മഹത്യ ചെയുന്നവർക്ക് ഒരു പ്രചോദനം കൂടെയാണ് നൈജീൻ. കൊറോണയിലും പൊരുതി നിൽക്കുന്ന യുവത്വം.