Sun. Dec 22nd, 2024
തിരുവനന്തപുരം:

സ്ത്രീകളുടെ ചികിത്സകള്‍ക്കായി യാനാ വിമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സൻെറര്‍ തലസ്ഥാനത്ത് ആരംഭിക്കുന്നു. വന്ധ്യതാ ചികിത്സയുള്‍പ്പെടെ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്ന് യാന ഗ്രൂപ് ജനറൽ മാനേജര്‍ ഡോ വിവേക്‌പോള്‍ വിതയത്തില്‍, എം ഡി ഡോ ജോബി ചാണ്ടി എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഉള്ളൂര്‍ ആക്കുളം റോഡിലുള്ള ആശുപത്രി ചിങ്ങം ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. മന്ത്രി ആൻറണിരാജു, സിനിമാതാരം ഐശ്വര്യ ലക്ഷ്മി, മേയര്‍ ആര്യ രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.