Fri. Nov 22nd, 2024
കോട്ടയ്ക്കൽ:

കൃഷിയാവശ്യത്തിന് ഇനി വ്യത്യസ്ത യന്ത്രങ്ങൾ ഉപയോഗിക്കേണ്ട. നിലം ഉഴുതുമറിക്കൽ, വിത്തുപാകൽ, നനയ്ക്കൽ എന്നിവ ഒരുമിച്ചു ചെയ്യാനാകുന്ന കാർഷിക യന്ത്രം കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തു. ‘അഗ്രോമെക്ട്രോൺ’ എന്നാണ് യന്ത്രത്തിന്റെ പേര്.

കോളേജിലെ മെക്കാനിക്കൽ അവസാന വർഷത്തെ 13 വിദ്യാർത്ഥികളാണ് പുതിയ പ്രോജക്ടിനു രൂപം നൽകിയത്.
പഴയ ഓട്ടോറിക്ഷയുടെ എൻജിൻ ആണ് മൾട്ടി പർപ്പസ് വാഹനത്തിന് ഉപയോഗിച്ചത്. യന്ത്രത്തിന്റെ ബാക്കി ഭാഗങ്ങൾ ഉണ്ടാക്കി.

ഇതിനു 48,000 രൂപ ചെലവു വന്നു. മെക്കാനിക്കൽ വിഭാഗത്തിലെ അധ്യാപകരായ അഭിജിത്, കിരൺ, ഈ വിഭാഗത്തിന്റെ മേധാവി അബ്ദുൽ ജലീൽ എന്നിവരുടെ മേൽനോട്ടത്തിൽ ആദർശ്, അൻസാർ, മുഹമ്മദ് ഷിബിൽ, ലുത്‍ഫി ജമാൽ, ആഷിഖ് മുസമ്മിൽ, ദേവാനന്ദ്, ഫയാസ്, ജിനേഷ്, കാർത്തിക്, അർഷദ്, ഇർഫാൻ, ഷിബിൽ, സവാദ് എന്നിവരാണ് യന്ത്രം വികസിപ്പിച്ചെടുത്തത്.