കൊച്ചി∙
രാജ്യത്തിന്റെ അഭിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ നിർമാണത്തിൽ പങ്കാളികളായത് 6 വനിതകൾ. വിമാനവാഹിനിയുടെ വിജയം കണ്ട ആദ്യ സമുദ്രപരീക്ഷണത്തിൽ മുഴുവൻ സമയവും പങ്കെടുത്ത ഇവരിൽ രണ്ടു പേർ നാവികസേനയിൽനിന്നും മറ്റുള്ളവർ കൊച്ചി ഷിപ്‌യാഡിൽ നിന്നുമുള്ളവരാണ്. എല്ലാവരും മലയാളികൾ.
നേവൽ കൺസ്ട്രക്‌ഷൻ വിഭാഗത്തിലെ ലഫ്റ്റന്റ് കമാൻഡർമാരും കണ്ണൂർ സ്വദേശിനികളുമായ ജാനറ്റ് മറിയ ഫിലിപ്പ്, ദർശിത ബാബു എന്നിവർ കപ്പലിന്റെ സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ നിർമാണ മേൽനോട്ടം കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണു ജോലി ചെയ്യുന്നത്.
പ്രോജക്ട് ഓഫിസർമാരായി ബി സ്മൃതി, ഇലക്ട്രിക്കൽ സെക്‌ഷൻ അസിസ്റ്റന്റ് മാനേജർ രേവതി എസ് സനൻ, പ്രോജക്ട് അസിസ്റ്റന്റുമാരായ രോഹിണി ചന്ദ്രാനന്ദ്, സിഎസ് അഞ്ജു എന്നിവരാണു കപ്പൽ നിർമാണത്തിന്റെ ഭാഗമായ മറ്റു വനിതകൾ.