Mon. Dec 23rd, 2024
കാട്ടാക്കട:

മാറനല്ലൂർ പഞ്ചായത്തിലെ എരുത്താവൂർ വാർഡിൽ കുരിശോട്ടുകോണത്ത് സമീപവാസികൾ അനധികൃതമായി കൈയേറി കൃഷിയും മറ്റും ചെയ്തിരുന്ന ഒരേക്കർ 60 സെന്റ്‌ ഭൂമി ഒഴിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ്‌ ഒഴിപ്പിച്ചെടുത്തത്. ആറു വർഷംമുമ്പാണ് സമീപവാസികളായ ചിലർ ഭൂമി കൈയേറി കൃഷി തുടങ്ങിയത്.

ഈ ഒഴിപ്പിച്ചെടുത്ത ഭൂമിയിൽ ഇൻഡോർ സ്റ്റേഡിയവും വ്യവസായ തൊഴിൽ യൂണിറ്റും ആരംഭിക്കാൻ നടപടി ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്‌ എ സുരേഷ്‌കുമാർ പറഞ്ഞു. ഒഴിപ്പിക്കൽ നടപടിക്ക് പഞ്ചായത്ത് പ്രസിഡന്റ്‌, ക്ഷേമകാര്യ ചെയർപേഴ്സൺ എസ് പ്രേമവല്ലി, ആരോഗ്യ ചെയർമാൻ ആന്റോ, പഞ്ചായത്ത് അംഗങ്ങളായ ബാബു സജയൻ, സുരേഷ്, ലിജീഷ്, രേഖ എന്നിവർ നേതൃത്വം നൽകി.

By Divya