Sun. Feb 23rd, 2025

മട്ടാഞ്ചേരി:

മത്സ്യ ബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലിൽ ഒഴുകി നടന്ന മത്സ്യ ബന്ധന വള്ളവും അഞ്ച് തൊഴിലാളികളെയും ഫോർട്ട്​ കൊച്ചി തീരദേശ പൊലീസ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുതുവൈപ്പിൽനിന്ന് വ്യാഴാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ ലോകനാഥൻ എന്ന ഫൈബർ വള്ളമാണ് യന്ത്രത്തകരാറിനെതുടർന്ന് കൊച്ചിക്ക് പടിഞ്ഞാറ് കടലിൽ അപകടത്തിൽപ്പെട്ടത്.

പുതുവെപ്പ് സ്വദേശി കലേശി​ന്റെ വള്ളത്തിലെ തൊഴിലാളികളായ ഉണ്ണി കൃഷ്ണൻ (50) , രാജേഷ് (34),അനീഷ് (32),തിലകൻ (53),റോഷൻ (40) എന്നിവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

തീരദേശ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സംഗീത് ജോബ്, ജോർജ് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള തീരപൊലീസ് സംഘം കടലിലെത്തി വള്ളത്തെ കെട്ടിവലിച്ച് തീരത്തെത്തിക്കുകയും നാവികസേനയുടെ സഹായത്തോടെ യന്ത്രത്തകരാർ പരിഹരിച്ച് തിരികെ പുതുവൈപ്പിനിൽ എത്തിക്കുകയുമായിരുന്നു.

By Rathi N