Wed. Jan 22nd, 2025
തി​രു​വ​ന​ന്ത​പു​രം:

സാ​ക്ഷ​ര​ത മി​ഷൻ്റെ ആ​സ്ഥാ​ന മ​ന്ദി​ര നി​ർ​മാ​ണ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 2019 ഒ​ക്ടോ​ബ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന് ഇ​തു​വ​രെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ഭൂ​മി കൈ​യേ​റി സാ​ക്ഷ​ര​ത മി​ഷ​ൻ സം​സ്ഥാ​ന ഓ​ഫി​സ് കെ​ട്ടി​ടം നി​ർ​മി​ച്ചെ​ന്ന കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്ത​ൽ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​നി​യും കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി ല​ഭി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 2.95 കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തിെൻറ ആ​രോ​പ​ണം. സാ​ക്ഷ​ര​ത മി​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങി​യ​തി​നു​ശേ​ഷം 2019ൽ ​സ​ത്യ​സാ​യി ട്ര​സ്​​റ്റു​മാ​യി 450 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണം വീ​ത​മു​ള്ള 45 റെ​സി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ഹാ​ബി​റ്റാ​റ്റ് ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു.

450 ച​തു​ര​ശ്ര അ​ടി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 630000 രൂ​പ​യാ​ണ് ചെ​ല​വ്. അ​താ​യ​ത് ച​തു​ര​ശ്ര അ​ടി​ക്ക്​ നി​ര​ക്ക് 1400 രൂ​പ. അ​തേ​സ​മ​യം ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ്പി​നെ​ക്കൊ​ണ്ട് സാ​ക്ഷ​ര​ത മി​ഷ​ൻ സം​സ്ഥാ​ന ഓ​ഫി​സ് നി​ർ​മി​ച്ച​ത് ച​തു​ര​ശ്ര അ​ടി​ക്ക്​ 3567 നി​ര​ക്കി​ലും. ഈ ​നി​ര​ക്കി​ൽ മൊ​ത്തം 13654 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ സാ​ക്ഷ​ര​ത മി​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് 4.87 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ്.

ച​തു​ര​ശ്ര അ​ടി​ക്ക്​ 1400 രൂ​പ നി​ര​ക്കി​ൽ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ഉ​ണ്ടാ​കാ​വു​ന്ന നി​ർ​മാ​ണ ചെ​ല​വ് 1,91,05,600 രൂ​പ​യാ​ണ്. ഇ​തി​ലൂ​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി സാ​ക്ഷ​ര​ത മി​ഷ​ൻ അ​ധി​ക​മാ​യി ചെ​ല​വ​ഴി​ച്ച​ത് 2,95,84,400 രൂ​പ​യാ​ണെ​ന്ന് ആ​രോ​പി​ച്ച്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പിെൻറ 43 സെൻറ് സ്ഥ​ലം കൈ​യേ​റി​യാ​ണ് സാ​ക്ഷ​ര​ത മി​ഷ​ൻ പേ​ട്ട​യി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ച്ച​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ രേ​ഖ​യി​ൽ നി​ന്ന്​ നേ​ര​ത്തേ വ്യ​ക്ത​മാ​യി​രു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പിെൻറ പേ​ട്ട​യി​ലെ മൊ​ത്തം ഒ​രു ഏ​ക്ക​ർ 40 സെൻറ് സ്ഥ​ല​ത്തി​ലെ (വ​ഞ്ചി​യൂ​ർ വി​ല്ലേ​ജി​ൽ സ​ർ​വേ ന​മ്പ​ർ 178/ബി ) 16 ​സെൻറി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് സ​ർ​ക്കാ​ർ സാ​ക്ഷ​ര​ത മി​ഷ​ന് ന​ൽ​കി​യ​ത്. കോ​ർ​പറേഷൻ്റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് 2018 മേ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി 2018 ഫെ​ബ്രു​വ​രി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കെ​ട്ടി​ട നി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മ​ല്ലാ​ത്ത​തി​നാ​ൽ നി​ര​സി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ന്ന് ത​റ​ക്ക​ലി​ട​ൽ ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. കെ​ട്ടി​ട​ത്തിെൻറ പ​ണി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യ ശേ​ഷം 2019 മാ​ർ​ച്ച്‌ 30ന്​ ​വീ​ണ്ടും നി​ർ​മാ​ണ അ​നു​മ​തി​ക്കാ​യി കോ​ർ​പ​റേ​ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ക്ര​മ​വി​രു​ദ്ധ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സെ​ക്ര​ട്ട​റി അ​പേ​ക്ഷ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

By Divya