Sat. Jan 18th, 2025
പാരിപ്പള്ളി:

കേരള സർവകലാശാലയുടെ ബി എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ നാട്ടുകാർക്ക് അത് അവിസ്‌മരണീയ അനുഭവം. പാരിപ്പള്ളി കുളമട മാടൻവിള വീട്ടിൽ ആർ അനിൽകുമാറിന്‍റെയും എസ് പ്രിയയുടെയും മക്കളായ എ പി പാർവതിയും എ പി ദൃശ്യ കൃഷ്ണയുമാണ് അപൂർവ നേട്ടവുമായി നാടിന്‍റെ അഭിമാനമായത്.

കൊല്ലം ശ്രീനാരായണ കോളജ് വിദ്യാർഥികളാണ് ഇരുവരും. എസ്എസ്എൽസിക്ക് ഇരുവർക്കും എട്ട് എ പ്ലസ് വീതമാണ് ലഭിച്ചിരുന്നത്. കടമ്പാട്ടുകോണം എസ്കെവി ഹൈസ്കൂളിലായിരുന്നു പഠിച്ചത്. പ്ലസ് ടു പഠനം പാരിപ്പള്ളി എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലും.

പ്ലസ് ടുവിന് പാർവതിക്ക് 92 ശതമാനവും ദൃശ്യ കൃഷ്ണക്ക് 93 ശതമാനവും മാർക്കുണ്ടായിരുന്നു. പിതാവ് അനിൽകുമാർ പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ജീവനക്കാരനാണ്. ബോട്ടണിയിൽ ബിരുദാനന്ദര ബിരുദം നേടാനാണ് ഇരുവരുടെയും തീരുമാനം.

By Divya