കോഴിക്കോട്:
കെ എസ്ആർ ടി സി വ്യാപാരസമുച്ചയത്തിൻറെ കൈമാറ്റ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാവുന്നു. ഈ മാസം 26ന് വൈകുന്നേരം ആറിന് മാവൂർ റേഡിലെ സമുച്ചയത്തിൽ ഒരുക്കുന്ന ചടങ്ങിൽ കരാർകമ്പനിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ച് കൈമാറ്റച്ചടങ്ങ് നടക്കും. നാല് മന്ത്രിമാർ ചടങ്ങിൽ സംബന്ധിക്കും.
മന്ത്രിമാരായ ആൻറണി രാജു, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കെ ടി ഡി എഫ്സി ചെയർമാൻ കോഴിക്കോട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. കരാർ എടുത്ത കമ്പനിയുമായും കൂടിക്കാഴ്ച നടത്തി.
ആദ്യ നിലയിലെ വിശാലമായ സ്ഥലത്ത് ടൈൽസ് വിരിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. അലിഫ് ബിൽഡേഴ്സിനാണ് 30 വർഷത്തേക്ക് വാടകക്ക് വാണിജ്യകേന്ദ്രത്തിലെ പൊതുസ്ഥലങ്ങളുടെ അവസാന നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നൽകുന്നത്.
അവരാണ് വ്യാപാര- വ്യവസായ ആവശ്യങ്ങൾക്ക് സ്ഥലം വിഭജിച്ചുകൊടുക്കുക.മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷത്തിനുശേഷം ടെർമിനലിലെ വ്യാപാരസമുച്ചയം തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നതിനിടെ വിവാദങ്ങളും സജീവം. മുക്കം ആസ്ഥാനമായുള്ള ആലിഫ് ബിൽഡേഴ്സിന് 26നാണു ധാരണാപത്രം കൈമാറുന്നതെന്നു മന്ത്രി ഈയിടെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, വൻനഷ്ടത്തിലാണു കെട്ടിടസമുച്ചയം വാടകയ്ക്കു നൽകിയതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. ബിജെപി അടക്കമുള്ള വിവിധ പാർട്ടികളും സംഘടനകളും പ്രതിഷേധസമരവുമായി രംഗത്തെത്തി. നിർമാണം പൂർത്തിയായി ആറുവർഷം പിന്നിട്ട കെട്ടിടത്തിലെ വാണിജ്യസമുച്ചയം പുതിയ സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് തുറന്നുകൊടുക്കുന്നതെന്നു മന്ത്രി പ്രഖ്യാപിച്ചതും സമൂഹമാധ്യമങ്ങളിൽ വിവാദമായി.