പൊന്നാനി:
സൗജന്യമായോ കുറഞ്ഞ നിരക്കിലോ സർക്കാർ നൽകിയ ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിലും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികൾക്കും ധരിക്കാൻ മടി. ഇതോടെ പരിശോധന കർശനമാക്കാൻ ഫിഷറീസ് അധികൃതർ രംഗത്തെത്തി. കടലിൽ പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ഫിഷറീസ് വകുപ്പിെൻറ നിരന്തര മുന്നറിയിപ്പ് ഉണ്ടെങ്കിലും ധരിക്കാൻ മടി കാണിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
തുടർച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് ഫിഷറീസ് വകുപ്പിൻറെ തീരുമാനം. മറൈൻ എൻഫോഴ്സ്മെൻറിെൻറയും ലോക്കൽ പൊലീസിെൻറയും സഹകരണത്തോടെ വകുപ്പ് തിരച്ചിൽ ശക്തമാക്കുന്നതോടെ സുരക്ഷ ഉപകരണങ്ങളില്ലാത്ത വള്ളങ്ങൾക്ക് പിടിവീഴും. വള്ളമുടമക്കെതിരെയാണ് നടപടി.
പിഴയും ലൈസൻസ് റദ്ദാക്കലുമടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.കഴിഞ്ഞദിവസം പൊന്നാനിയിൽ ശക്തമായ തിരയിൽപെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.
ലൈഫ് ജാക്കറ്റുള്ളവർ പോലും ഇടാൻ മടിക്കുന്നുവെന്നുതന്നെയാണ് തീരദേശ പൊലീസിെൻറ അഭിപ്രായം. അപകടങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാത്തതിനാൽ ബോധവത്കരണം ആവശ്യമാണ്. ഇതുസംബന്ധിച്ച് കാമ്പയിൻ സംഘടിപ്പിക്കാൻ തീരദേശ പൊലീസ് ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വള്ളങ്ങളുടെ രജിസ്ട്രേഷൻ സമയത്തും വർഷാവർഷം ലൈസൻസ് പുതുക്കുമ്പോഴും ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ വള്ളങ്ങളിലുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതാണ്. ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്ന് നിരവധി തവണ നിർദേശവും നൽകി. ഇനിയും ജാക്കറ്റ് ലഭിക്കാത്തവരുണ്ടെങ്കിൽ അവർക്ക് എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
ലൈഫ് ജാക്കറ്റ് ധരിക്കാതെ ഇനിമുതൽ കടലിൽ പോകാൻ അനുവദിക്കില്ലെന്ന് ഫിഷറീസ് ഡി ഡി മുന്നറിയിപ്പ് നൽകി. ലൈഫ് ജാക്കറ്റ് ധരിക്കാതെ മീൻപിടിക്കാൻ പോയാൽ തീരദേശ പൊലീസ് പരിശോധന നടത്തി ഫിഷറീസ് അധികാരികളെ വിവരമറിയിക്കും. മാത്രമല്ല വള്ളം പിടികൂടി ഉടമക്കെതിരെ കേസെടുക്കുകയും 25,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
കടലിൽ തീരദേശ പൊലീസും ഫിഷറീസ് വകുപ്പും പരിശോധന കർശനമാക്കിയിട്ടുണ്ട്. മത്സ്യഫെഡ് വ്യാസ സ്റ്റോർ വഴി നല്ലയിനം ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുന്നുണ്ട്.