Mon. Dec 23rd, 2024

ഗുരുവായൂർ ∙

തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘം ക്ഷേത്രം പടിഞ്ഞാറേ ഗോപുരത്തോടു ചേർന്നു നിർമിച്ച നടപ്പന്തലിന്റെ സമർപ്പണം ദേവസ്വം ചെയർമാൻ കെബി മോഹൻദാസ് നിർവഹിച്ചു.

ഭക്തസംഘം ഭാരവാഹികളായ മണി രവിചന്ദ്, ശങ്കരനാരായണൻ, എംആർ മുരളീധരൻ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജകുമാരി, മാനേജർ പി മനോജ്കുമാർ, ചീഫ് എൻജിനീയർ ഇ രാജൻ, എൻജിനീയർമാരായ സികെ പ്രമീള, ഇരാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

35 ലക്ഷം രൂപ ചെലവിലാണു നടപ്പന്തൽ നിർമിച്ചത്. പന്തലിന് 87 അടി നീളവും 40 അടി വീതിയും 45 അടി ഉയരവും ഉണ്ട്.

By Rathi N