Thu. Jan 23rd, 2025

വെള്ളാങ്ങല്ലൂർ ∙

പടിയൂർ–വെള്ളാങ്ങല്ലൂർ–മതിലകം റോഡിന്റെ അരികുകൾ ഉയർന്നുനിൽക്കുന്നത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ടാറിങ് പൂർത്തിയായി ഒരു വർഷത്തോളമായിട്ടും അരികുകൾ സുരക്ഷിതമാക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു.

മതിലകം പാലത്തിന് മുൻപ് മാരാംകുളം–ചെട്ടിയങ്ങാടി റോഡിന്റെ തുടക്കത്തിൽ റോ‍ഡരിക് ഉയർന്നു നിൽക്കുന്നതിനാൽ ഈ റോ‍ഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നത് ശ്രമകരമായി. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.

ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ കാലിന് പരുക്കേറ്റു. പി‍ഡബ്ല്യു‍ഡി കൊടുങ്ങല്ലൂർ വിഭാഗത്തിൽ പല തവണ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിഎം ഉണ്ണിക്കൃഷ്ണൻ കുറ്റപ്പെടുത്തി.

By Rathi N