Mon. Dec 23rd, 2024

തൃശൂർ:

അന്നമനട പഞ്ചായത്തിൽ റീ ബിൽഡ് കേരളയുടെ ഭാഗമായി 97 ലക്ഷം രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന അങ്കണവാടികളുടെ നിർമാണോദ്‌ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് സ്മാർട്ട്‌ അങ്കണവാടി നിർമിക്കുന്നത്.

അങ്കണവാടികളുടെ വൈദ്യുതീകരണവും നടക്കുന്നു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, ടെസി ടൈറ്റസ്, ടി കെ സതീശൻ, കെ ഇക്‌ബാൽ, സിന്ധു ജയൻ, ജ്യോതിഷ്‌ ശിവൻ, ടി വി സുരേഷ് കുമാർ, ഷീജ നസീർ എന്നിവർ സംസാരിച്ചു.

റീ ബിൽഡ് കേരളയുടെ ഭാഗമായി നാല് സ്മാർട്ട്‌ അങ്കണവാടികളാണ് പഞ്ചായത്തിൽ നിർമിക്കുന്നത്.

By Rathi N