Mon. Dec 23rd, 2024
കുമളി:

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ ഉൽപാദനത്തിൽ പ്രശസ്തി നേടിയ ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ വികസനം കൊതിക്കുന്നു. 2018-19, 2019-20 വർഷങ്ങളിൽ മികച്ച ഏലം കർഷകർക്കുള്ള സ്പൈസസ് ബോർഡ് അവാർഡുകൾ ഈ പ്രദേശത്തെ കർഷകർക്കാണ് ലഭിച്ചത്. രാജ്യത്തിന് കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന പ്രദേശവാസികൾക്ക് റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നും ദുരിതമാണ്.

കുമളിയിൽ നിന്ന് ഒട്ടകത്തലമേട്, മാങ്കവല, വാഴവീട് വഴി പണ്ട് ഉണ്ടായിരുന്ന അഞ്ചൽ റോഡ് യാത്രായോഗ്യമാക്കിയാൽ റോഡ് എന്ന സ്വപ്നം യാഥാർഥ്യമാകും. കുമളി ആറാം മൈൽ, ചക്കുപള്ളം, ഏഴാം മൈൽ, എട്ടാം മൈൽ, സുൽത്താൻ കട തുടങ്ങിയ പ്രദേശത്തുള്ളവർക്ക് കട്ടപ്പനയിലെത്താനുള്ള എളുപ്പവഴിയാണിത്. എന്നാൽ ഈ റോഡിന്റെ മാങ്കവല മുതൽ വാഴവീട് വരെയുള്ള 4 കിലോമീറ്ററോളം ഭാഗം തകർന്നു താറുമാറായി കിടക്കുകയാണ്. ജീപ്പുകൾ പോലും കടന്നു പോകാൻ കഴിയാത്ത വിധത്തിൽ വലിയ കിടങ്ങുകൾ രൂപപ്പെട്ടിരിക്കുന്നു.

By Divya