Mon. Dec 23rd, 2024
(ചിത്രം) ചവറ:

സാമ്പത്തികമായി പിന്നാക്കമുള്ള സ്ഥിരമായി മരുന്നു കഴിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക്​ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ചവറ ബി ആർ സിയുടെ ‘മൃതസഞ്ജീവനി സ്പർശം’ പദ്ധതിക്ക്​ തുടക്കം. ഡോ സുജിത് വിജയൻപിള്ള എം എൽ എ ഉദ്​ഘാടനം ചെയ്​തു. പന്മന പഞ്ചായത്ത് പ്രസിഡൻറ്​ ഷെമി അധ്യക്ഷത വഹിച്ചു.

മരുന്നിന് പദ്ധതിവിഹിതം നൽകുന്നതിന് വേണ്ടിയുള്ള പ്രോജക്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സന്തോഷ് തുപ്പാശ്ശേരി ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തംഗം സി പി സുധീഷ്കുമാർ കുട്ടികൾക്കുള്ള ഡയപ്പർ വിതരണം ചെയ്തു. പ്രോഗ്രാം ഓഫിസർ ഭവ്യബാല പദ്ധതി വിശദീകരണം നടത്തി.

By Divya