Thu. Dec 19th, 2024

കോലഞ്ചേരി:

മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസ്സിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു.

നാട്ടുകാർ ചേർന്ന് സ്ത്രീയെ തടഞ്ഞ് വെച്ച്​ പൊലീസിൽ ഏൽപിച്ചു. അഞ്ച് കുട്ടികളുള്ള ഇവർക്ക് കുട്ടിയെ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇവർ പ്രദേശത്ത്​ വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ്​ എന്നാണ്​ അറിയുന്നത്​. രാവിലെ 11 മണിയ്ക്കാണ് സംഭവം. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.

By Rathi N