കൊച്ചി:
ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ വിൽപ്പനയ്‌ക്കെതിരെ സംരക്ഷണസമിതിയുടെ ആഹ്വാനപ്രകാരം വ്യാഴാഴ്‌ച സംയുക്ത ട്രേഡ് യൂണിയൻ “റിഫൈനറി സംരക്ഷണകവചം’ തീർത്തു. 1000 കേന്ദ്രത്തിൽ പരിപാടി നടന്നു.
റിഫൈനറി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തു നടന്ന പരിപാടി സിഐടിയു ദേശീയ സെക്രട്ടറിയും സംസ്ഥാന റിഫൈനറി സംരക്ഷണസമിതി ജനറൽ കൺവീനറുമായ കെ ചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി.
ജില്ലയിലെ 500 കേന്ദ്രങ്ങളിൽ റിഫൈനറി സംരക്ഷണ മനുഷ്യകവചം തീർത്തു.സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ് ശർമ, കെ ചന്ദ്രൻപിള്ള, എം സ്വരാജ്,
സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, ടിയുസിഐ നേതാവ് ടി ബി മിനി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്‌ഘാടനം ചെയ്‌തു.