Mon. Dec 23rd, 2024
കരുനാഗപ്പള്ളി:

മുനിസിപ്പൽ കംപ്യൂട്ടറൈസേഷൻ്റെ ഭാഗമായി വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വെബ് അധിഷ്ഠിത സഞ്ചയ സോഫ്റ്റ്‌വെയർ നടപ്പാക്കി. ഓഫീസിൽ വരാതെ ഇ–ഫയൽ ആയി അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനും ലൈസൻസ് ഓൺലൈനായി പ്രിന്റ് എടുക്കുന്നതിനും സാധിക്കും.

ഇതിനായി tax.lsgkerala. gov.in, karua nagappally. lsgkerala.gov.in എന്നീ വെബ്സൈറ്റുകളിൽ അപേക്ഷ സമർപ്പിക്കാം. പൂർണമായും ഇ–-ഫയൽ ചെയ്ത അപേക്ഷകൾ മാത്രമേ മുനിസിപ്പാലിറ്റിയിൽ സ്വീകരിക്കൂ. പദ്ധതി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്‌തു.

By Divya