Thu. Dec 19th, 2024
തിരുവനന്തപുരം:

വീട്ടിലെ വാട്ടർ മീറ്റർ റീഡിങ്  ഉപയോക്താക്കൾ സ്വന്തം മൊബൈലിൽ രേഖപ്പെടുത്തി ജല അതോറിറ്റിക്ക് അയ‍യ്ക്കുന്ന സംവിധാനം വരുന്നു.  റീഡിങ് ലഭിച്ചാലുടൻ, ഏറ്റവും ഒടുവിൽ ബിൽ നൽകിയ ദിവസം മുതലുള്ള റീഡിങ് കണക്കാക്കി ബില്ലും അടയ്ക്കേണ്ട തുകയും ഉപയോക്താക്കളുടെ മൊബൈ‍ലിൽ എത്തും. ഇഷ്ടമുള്ള സമയത്ത് മീറ്റർ റീഡിങ് എടുത്ത് ജല അതോറിറ്റിക്ക് അയയ്ക്കുന്ന പുതിയ സംവിധാനം ഈ വർഷം നടപ്പാക്കും.  ഇതിനായി മൊബൈൽ ആപ് തയാറാക്കാൻ ജല അതോറിറ്റി  നടപടി തുടങ്ങി.

പുതിയ പരിഷ്കാരത്തോടെ, നിലവിലുള്ള ദ്വൈമാസ റീഡിങിനു വിരാമമാകും.  പരിഷ്കാര‍ത്തിന്റെ ഭാഗമായി അതോറിറ്റി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനുള്ള നടപടി ആരംഭിച്ചു. ഉപയോക്താക്കൾ അയയ്ക്കുന്ന റീഡി‍ങിൽ ക്രമക്കേടുണ്ടോ‍യെന്ന് പ്രത്യേകം പരിശോധിക്കും.

കോവിഡ് കാലത്ത്  ഉപയോക്താ‍ക്ക‍ൾ സ്വന്തമായി മീറ്റർ റീഡിങ് എടുത്ത്  മൊബൈലിലൂടെ ജല അതോറിറ്റിക്ക് അയച്ചിരുന്നു. താൽക്കാലികമായി നടപ്പാക്കിയ ഈ സംവിധാനം വിജയകരമെന്നാ‍ണു അതോറിറ്റിയുടെ അവകാശവാ‍ദം.

By Divya