Mon. Dec 23rd, 2024

തൃശൂർ ∙

ആൾബലം അൽപം കുറവാണെങ്കിലും നാട്ടികയുടെ മിടുക്കികൾ തേഞ്ഞിപ്പലം സ്റ്റേഡിയത്തിൽ നിന്നു മടങ്ങുന്നത് ഒരു ചുമട് മെഡലുമായാണ്. വെറും 4 പേരുമായി കാലിക്കറ്റ് സർവകലാശാല അത്‍ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ പോയ നാട്ടിക സ്പോർട്സ് അക്കാദമിയുടെ സംഘം നേടിയത് 7 സ്വർണമടക്കം 11 മെ‍ഡലുകൾ.

ഇതിൽ 3 പേർ സെന്റ് തോമസ് കോളജിനു വേണ്ടിയും ഒരാൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനു വേണ്ട‍ിയുമാണ് മത്സരിച്ചത്. ദേശീയ താരങ്ങൾ കൂടിയായ പിഡി അഞ്ജലി, ആൻസി സോജൻ, ആൻ റോസ് ടോമി, പിഎസ് സൂര്യ എന്നിവരാണ് മീറ്റിൽ നിന്നു മെഡൽ വാരിയത്.

പരിശീലകൻ വിവി സനോജ്, ഫിസിയോ ഡോ സി ബിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവർ മീറ്റിനു പോയത്. ട്രാക്ക് ഇനങ്ങളിൽ നാട്ടികയുടെ കുത്തക വെല്ലുവിളിക്കാൻ മറ്റു ടീമുകൾക്കായില്ല.

 വെള്ളി നേടിയ ഇനങ്ങളിലെല്ലാം നാട്ടികയുടെ താരങ്ങൾ തമ്മിലായിരുന്നു ആദ്യ 2 സ്ഥാനങ്ങൾക്കായുള്ള മത്സരം. ആൻ റോ‍സ് ടോമി കഴിഞ്ഞ ദിവസം ലോക ജൂനിയർ ഹർഡിൽസ് മത്സരത്തിനു യോഗ്യത നേടിയിരുന്നു. 

By Rathi N