Wed. Jan 22nd, 2025

അതിരപ്പിള്ളി∙ .

ചാലക്കുടി മലക്കപ്പാറ പാതയിൽ പത്തടിപാലത്തിനു സമീപം തകർന്ന കലുങ്കിനു സമാന്തരമായി പൈപ്പു കൾവർട്ട് നിർമാണം ആരംഭിച്ചു.തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പൊള്ളാച്ചി വഴിയാണ് പൈപ്പുകൾ എത്തിച്ചത് .

ഇതോടെ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനൊപ്പം ഗതാഗത സംവിധാനം  വേഗത്തിൽ പുനഃസ്ഥാപിക്കാനും സാധിക്കും.ബദൽ സംവിധാനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ നിലവിലുണ്ടായിരുന്ന പാലം എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കാനാണ്  ജില്ലാ ഭരണകൂടം കരാറുകാർക്ക് നൽകിയ നിർദേശം .

3 നിരയിൽ 2.5 മീറ്റർ നീളമുള്ള 12 പൈപ്പുകൾ സ്ഥാപിച്ചാണ് താൽക്കാലിക പാലം നിർമിക്കുന്നത്. പണികൾ ആരംഭിച്ച് 4 ദിവസത്തിനുള്ളിൽ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

10 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെങ്കിലും വനമേഖലയിൽ മഴ തുടരുന്നത് കോൺക്രീറ്റിങ്ങിനെ പ്രതികൂലമായി ബാധിക്കും.കലുങ്ക് തകർന്ന് ഗതാഗതം നിർത്തിവച്ചതു  മുതൽ മലക്കപ്പാറ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

By Rathi N