Mon. Dec 23rd, 2024

നെല്ലിയാമ്പതി:

നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം അസഹ്യമായി. ചക്ക തേടിയാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നത്. നൂറടി, പാടഗിരി ഭാഗങ്ങളിലാണ് പലപ്പോഴും വാസസ്ഥലത്തിന് തൊട്ടടുത്ത് കാട്ടാന എത്തുന്നത്.

ചിലപ്പോൾ ഒറ്റയാനെയും മറ്റു ചിലപ്പോൾ കാട്ടാനക്കൂട്ടത്തെയും ഇവിടെ കാണുമെന്ന്​ നാട്ടുകാർ പറയുന്നു. വീടുകളിൽനിന്ന് കാട്ടാന ഭക്ഷ്യസാധനങ്ങൾ എടുത്തുകൊണ്ടുപോയ സംഭവവും അടുത്തയിടെ ഉണ്ടായി.

മണിക്കൂറുകളോളം വീടിന്​ ചുറ്റും കറങ്ങിയ ശേഷമാണ് പിന്മാറുന്നത്. ഭീതിപൂണ്ട നാട്ടുകാർ വനം അധികൃതരെ അറിയിക്കാറുണ്ടെങ്കിലും കാട്ടാനകളെ വാസസ്ഥലങ്ങളിൽനിന്ന്​ അകറ്റാൻ കഴിയുന്നില്ല.

By Rathi N