Thu. Dec 19th, 2024
കൊല്ലം:

ബൈക്കില്‍ അഭ്യാസം നടത്തുന്നവരെയും മത്സരയോട്ടം നടത്തുന്നവരെയും പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പി​ൻെറ പദ്ധതിയായ ‘ഓപറേഷന്‍ റാഷി’ ന് ജില്ലയില്‍ തുടക്കമായി. ജില്ല ആര്‍ ടി ഓഫിസി​ൻെറയും സേഫ്‌ കേരള എന്‍ഫോഴ്‌സ്‌മൻെറ്​ ടീമി​ൻെറയും ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍, കപ്പലണ്ടിമുക്ക് എന്നിവിടങ്ങളിലാണ് വൈകീട്ട് പരിശോധന നടത്തിയത്. 70 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു.

മത്സരയോട്ടവും അലക്ഷ്യമായി വാഹനമോടിച്ച 11 കേസുകളുള്‍പ്പെടെയാണ് 70 പേര്‍ക്കെതിരെ കേസെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആര്‍ ടി ഒ എ കെ ദിലു അറിയിച്ചു. രണ്ടു വകുപ്പുകളില്‍ നിന്നായി പന്ത്രണ്ടോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.

By Divya