Thu. Dec 19th, 2024
തലയോലപ്പറമ്പ്:

ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് (എച്ച്‌എൻഎൽ) എന്ന പേരിന്‌ വിട. സംസ്ഥാന സർക്കാർ എറ്റെടുത്ത സ്ഥാപനം ഇനി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം നടത്തും. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭാഗമായി നഷ്ടത്തിലായ സ്ഥാപനത്തെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

മൂന്നംഗ ബോർഡിന് കീഴിലാണ് കേരള പേപ്പർ പ്രോഡക്ട്‌സ്‌ പ്രവർത്തനം ആരംഭിക്കുക. വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷാണ്‌ ചെയർമാൻ. കിൻഫ്ര എംഡി സന്തോഷ് കോശി ജേക്കബ്, വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി എം മാലതി എന്നിവർ കൂടി ചേരുന്നതാണ്‌ ബോർഡ്‌.

പുതിയ കമ്പനിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ പൂർത്തീകരിച്ചു വരികയാണ്. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും തൊഴിലാളികളുടെ ആവശ്യങ്ങളെക്കുറിച്ചും ട്രേഡ് യൂണിയൻ നേതാക്കൾ വ്യവസായ മന്ത്രി പി രാജീവുമായി ചർച്ച നടത്തിയിരുന്നു.

By Divya