Mon. Dec 23rd, 2024
കുറവിലങ്ങാട്:

കേരള സയൻസ് സിറ്റി നിർമാണം  ജനുവരിയിൽ പൂർത്തിയാക്കുമെന്നു മന്ത്രി ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. നിർമാണത്തിലെ കാലതാമസം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം  മറുപടി നൽകുകയായിരുന്നു മന്ത്രി.

നിർമാണ ജോലികൾ അനന്തമായി നീട്ടുന്ന വിഭാഗങ്ങൾ ഏതൊക്കെയെന്നു സർക്കാർ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയ യോഗത്തിന്റെ തീരുമാനങ്ങൾ ഹാബിറ്റാറ്റ്, എച്ച്എൽഎൽ, കെഎസ്എസ്ടിഎം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല.

സ്പേസ് തിയറ്റർ കെട്ടിടം 2016ൽ പൂർത്തിയാകും വിധമാണ് കരാർ നൽകിയത്.

By Divya