Sat. Jan 18th, 2025
തിരുവനന്തപുരം:

ശ്രീചിത്ര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്​ ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി സബ് സ്​പെഷാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധന ക്ലിനിക്കുകൾ ഡയറക്ടർ ഡോ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് പൊതുമേഖലാ ആശുപത്രിയിൽ കാർഡിയോളജി സബ് സ്​പെഷാലിറ്റികൾക്ക് മാത്രമായി പുനഃപരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

ഹൃദ്​രോഗ ചികിത്സാ വിദഗ്​ധർ മേൽനോട്ടം വഹിക്കുന്ന പുനഃപരിശോധനാ ക്ലിനിക്കുകളിൽ സമഗ്ര രോഗി പരിചരണവും ക്ലിനിക്കൽ ഗവേഷണവുംപ്രോത്സാഹിപ്പിക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗത്തിൽ ഒരുതവണയെങ്കിലും രജിസ്​റ്റർ ചെയ്ത രോഗികൾക്കാണ് സൗകര്യം ലഭിക്കുക. നേരിൽ വരാൻ പ്രയാസമുള്ളവർക്ക്​ ഇ കൺസൾട്ടേഷന്​ സൗകര്യമുണ്ടാകും.

By Divya