Mon. Dec 23rd, 2024
കാട്ടാക്കട:

കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്ത്​ അംഗങ്ങളുടെ അവകാശം ചോദ്യം ചെയ്യുന്ന തരത്തിൽ പെരുമാറുന്നു എന്നാരോപിച്ച്​ പഞ്ചായത്ത്​ ഭരണസമിതി അംഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ പഞ്ചായത്തി​ൻെറ ഗേറ്റ് പൂട്ടിയിട്ട്​ പ്രതിഷേധിച്ചു. വൈകീട്ട്​ അഞ്ചു മുതൽ ഏഴുവരെയാണ് ഗേറ്റ് പൂട്ടിയത്. ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറ്​, പാർട്ടി നേതാക്കൾ എന്നിവർ എത്തി അനുനയ ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

നാളുകളായി ആവശ്യപ്പെടുന്ന രേഖകൾ തിങ്കളാഴ്ച ഉച്ചക്ക് എങ്കിലും നൽകണം എന്നും സെക്രട്ടറിയോട് താൻ ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിച്ചതിനെ തുടർന്നാണ് പ്രതിഷേധത്തിന് തയാറായത് എന്ന്​ ഭരണസമിതി അംഗം അൻവർ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്ത്​ സെക്രട്ടറി തയ്യാറായില്ല.

By Divya