Sun. Feb 23rd, 2025

മട്ടാഞ്ചേരി:

മത്സ്യമേഖലയ്ക്ക് പുത്തനുണർവ് പകർന്ന്‌ കടലിൽ ചാകര. ട്രോളിങ് നിരോധനത്തിനുശേഷം കടലിൽ മീൻപിടിക്കാൻ പോയ ബോട്ടുകൾക്കാണ് ചാകരയായി കരിക്കാടി ചെമ്മീനും കിളിമീനും ലഭിച്ചത്.  നിറയെ മീനുമായി ബോട്ടുകൾ ഹാർബറുകളിൽ എത്തിയത്തോടെ മത്സ്യത്തൊഴിലാളികളും സന്തോഷത്തിലാണ്.

തിങ്കളാഴ്ച പുലർച്ചെ 130 ബോട്ടുകളാണ്‌ തോപ്പുംപടി, കാളമുക്ക്, മുനമ്പം ഹാർബറുകളിൽ എത്തിയത്‌. രാവിലെതന്നെ കിളിമീനുകൾ ലേലം ചെയ്തു. കരിക്കാടി ചെമ്മീൻ തൂക്കി ചരക്കാക്കി വിൽപ്പന നടത്തി.

ഓരോ ബോട്ടിനും 50,000 മുതൽ രണ്ടുലക്ഷം രൂപവരെ ശരാശരി വരുമാനം ലഭിച്ചു. ഇൻബോർഡ് വള്ളങ്ങൾക്ക് നത്തോലിയും ചെറിയ അയലയും സുലഭമായി ലഭിച്ചു.വരുംദിവസങ്ങളിലും വലിയ മീൻലഭ്യത ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് മീൻപിടിത്തക്കാർ.

ബോട്ടുകൾ തീരത്ത് എത്തിയതോടെ മത്സ്യ അനുബന്ധ മേഖലയിലും ഉണർവായി. കൊവിഡും ട്രോളിങ് നിരോധനവുംമൂലം പ്രതിസന്ധിയിലായ ഐസ് ഫാക്ടറികൾ, തീരദേശ ഡീസൽ പമ്പുകൾ, മീൻലേല മേഖല എന്നിവ വീണ്ടും സജീവമായി.

By Rathi N