Mon. Dec 23rd, 2024
പന്തളം:

ടൂറിസം പദ്ധതികളിൽ ഇടം തേടി ചേരിക്കലിൻ്റെ ഗ്രാമഭംഗി. മന്ത്രിമാരും കലക്ടർമാരും ഉദ്യോഗസ്ഥ സംഘങ്ങളുമൊക്കെ വ്യത്യസ്ത സമയങ്ങളിലായി ഇവിടെയെത്തി പ്രതീക്ഷകൾ തട്ടിയുണർത്തി പോയെങ്കിലും അവയെല്ലാം വെറുംവാക്കായി. ഏറ്റവുമൊടുവിലായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ പ്രതീക്ഷയർപ്പിക്കുകയാണ് ചേരിക്കൽ നിവാസികൾ.

ജൂലൈ ആദ്യം ‍ഡിടിപിസി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. 3.25 ഏക്കർ സ്ഥലം ടൂറിസം പദ്ധതിക്ക് ഉപയുക്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നഗരസഭയുടെ 31, 32 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ചേരിക്കൽ ഗ്രാമത്തിൻ്റെ വികസനത്തിനും ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്നതാണ് കരിങ്ങാലി പാടശേഖരം. വിസ്തൃതമായ പാടശേഖരവും ചാലും തുരുത്തുകളുമാണ് ഏറ്റവും ആകർഷണീയം. കൃഷിയില്ലാത്ത കാലയളവിൽ പെഡൽ ബോട്ടിങ് സൗകര്യം ഉൾപ്പെടെ ഒരുക്കാനാകും. പാർക്ക് ഉൾപ്പെടെ സ്ഥാപിക്കാനുള്ള സ്ഥലം യഥേഷ്ടമുണ്ട്.

By Divya