Thu. Dec 19th, 2024
കൊല്ലം:

ചരിത്ര ഗവേഷണത്തിന്​ കൂടുതൽ സഹായമൊരുക്കാൻ ലക്ഷ്യമിട്ട്​ വെബ്​ജേണലുമായി ജില്ല ലൈബ്രറി കൗൺസിൽ. സംസ്ഥാനത്ത്​ ആദ്യമായി ലൈബ്രറി കൗൺസിലി​ൻെറ നേതൃത്വത്തിൽ ആരംഭിച്ച വെബ്​ജേണൽ ആയാണ്​ ‘സംവേദ’ എത്തുന്നത്​. ജില്ല ലൈബ്രറി കൗൺസിൽ പുതുതായി ആരംഭിച്ച വെബ്​സൈറ്റി​ൻെറ ഭാഗമായാണ്​ സംവേദ പ്രസിദ്ധീകരിക്കുന്നത്​.

സാഹിത്യം, ശാസ്ത്രം, സംഗീതം, സ്പോർട്സ്, മാധ്യമം, ചലച്ചിത്രം എന്നീ വിവിധ മേഖലയിൽ നിന്നുള്ള ഗവേഷണാത്മകമായ പ്രബന്ധങ്ങളാണ് വെബ്ജേണലിൽ ഉൾപ്പെടുത്തുക. ഓൺലൈനായി നടന്ന പരിപാടിയിൽ പുതിയ വെബ്സൈറ്റ് കേരള സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ ഡോ കെ വി കുഞ്ഞികൃഷ്ണൻ ഉദ്​ഘാടനം ചെയ്​തു.

By Divya