Wed. Jan 22nd, 2025
കുമരകം:

പൈപ്പ് പൊട്ടൽ പതിവായതോടെ കുമരകത്തേക്കുള്ള ജലവിതരണം അവതാളത്തിലാകുന്നു. ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്ന് കുമരകത്തേക്കുള്ള പൈപ്പ് ചെങ്ങളം കുന്നുംപുറം – മഹിളാ സമാജം റോഡിൽ തട്ടാമ്പറമ്പ് ഭാഗത്ത് പൊട്ടി ജലം ചോരുകയാണ്. 3 ദിവസമായി ഇവിടെ പൈപ്പ് പൊട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജല അതോറിറ്റി അധികൃതർ സ്ഥലത്ത് എത്തിയപ്പോൾ സ്ത്രീകൾ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് പൈപ്പ് നന്നാക്കിയിരുന്നു.

എന്നാൽ ഇന്നലെ രാവിലെ പമ്പിങ് തുടങ്ങിയപ്പോൾ വീണ്ടും പൈപ്പ് പൊട്ടി. കുന്നുംപുറം റോഡിന്റെ പണി നടക്കുകയാണ്. ഇതിനിടെയാണു റോഡിലൂടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. മോട്ടർ തകരാറു മൂലം വെള്ളം മുടങ്ങുന്നതിനൊപ്പം പൈപ്പ് പൊട്ടലും കൂടിയായതോടെ ജലവിതരണം ശരിയായി നടക്കുന്നില്ല.

By Divya