Mon. Dec 23rd, 2024

വൈപ്പിൻ∙

കൊവിഡ് വാക്സീൻ എടുക്കാത്ത വ്യക്തിക്ക് വാക്സീൻ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശമെത്തി. നായരമ്പലം നെടുങ്ങാട് വട്ടത്തറ മഹാദേവന്റെ ഭാര്യ വൽസലയ്ക്കാണു തെറ്റായ സന്ദേശം ലഭിച്ചത്.സ്ലോട്ട് ബുക്കു ചെയ്തപ്പോൾ വാക്സിനേഷനു നേര്യമംഗലത്തുള്ള സെന്ററാണ് ഇവർക്കു ലഭിച്ചത്. 

അവിടെ വരെ യാത്രചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പോയില്ല. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് വാക്സീൻ സ്വീകരിച്ചതായി ഫോണിൽ സന്ദേശമെത്തുകയായിരുന്നു.

ഇതുമൂലം ഇനി തനിക്കു വാക്സീൻ ലഭിക്കുമോയെന്നുള്ള ആശങ്കയിലാണു വീട്ടമ്മ. ആരോഗ്യവകുപ്പ് അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.

By Rathi N